Indian News

ചികിത്സാപ്പിഴവ്: തിരുവനന്തപുരം സ്വദേശിക്ക് ...

Source: , Posted On:   31 December 2020

ചികിത്സാപ്പിഴവ്: തിരുവനന്തപുരം സ്വദേശിക്ക് സ്വകാര്യ ആശുപത്രി 20 ലക്ഷം നഷ്ടപരിഹാരം നല്‍കണംhttps://malayalam.samayam.com/latest-news/kerala-news/thiruvananthapuram-private-hospital-asked-to-compensate-for-medical-negligence-kerala-high-court/articleshow/80042594.cms Content extracted from https://malayalam.samayam.com/latest-news/kerala-news/thiruvananthapuram-private-hospital-asked-to-compensate-for-medical-negligence-kerala-high-court/articleshow/80042594.cms https://malayalam.samayam.com/latest-news/kerala-news/thiruvananthapuram-private-hospital-asked-to-compensate-for-medical-negligence-kerala-high-court/articleshow/80042594.cmsചികിത്സാപ്പിഴവ്: തിരുവനന്തപുരം സ്വദേശിക്ക് സ്വകാര്യ ആശുപത്രി 20 ലക്ഷം നഷ്ടപരിഹാരം നല്‍കണം https://malayalam.samayam.com/latest-news/kerala-news/thiruvananthapuram-private-hospital-asked-to-compensate-for-medical-negligence-kerala-high-court/articleshow/80042594.cms കൊച്ചി: ശസ്ത്രക്രിയ പിഴവിനെ തുടര്‍ന്ന് ആരോഗ്യപ്രശ്‍നങ്ങള്‍ നേരിടേണ്ടി വന്ന യുവാവിന് 20,40,000 രൂപ നഷ്‍ടപരിഹാരം നല്‍കണമെന്ന് കേരള ഹൈക്കോടതി. തിരുവനന്തപുരം പിആര്‍എസ്‍ ആശുപത്രി, ഡോക്ടര്‍ എന്‍ ഗോപകുമാര്‍ എന്നിവര്‍ക്ക് എതിരെയുള്ള കീഴ്‍ക്കോടതി വിധി ഹൈക്കോടതി ശരിവച്ചു. കാട്ടക്കട സ്വദേശി അനില്‍കുമാര്‍ ആണ് പരാതിക്കാരന്‍.

2005ല്‍ ആണ് ശസ്ത്രക്രിയ നടന്നത്. വൃക്കയിലെ കല്ലുകൾ നീക്കം ചെയ്യാനായിരുന്നു സര്‍ജറി. മെഡിക്കല്‍ പിഴവിനെ തുടര്‍ന്ന് അനില്‍കുമാറിന്‍റെ കാലുകൾ തളർന്നു - അനില്‍കുമാറിന്‍റെ അഭിഭാഷകന്‍ അനൂപ് സമയം മലയാളത്തോട് പറഞ്ഞു.

പണം കിട്ടേണ്ടവര്‍ രാവിലെ വീട്ടിലെത്തണം; വന്നപ്പോള്‍ കണ്ടത് നാല് പേരുടെ മൃതദേഹം, നീറുന്ന കാഴ്ച

'വൃക്കയിലെ കല്ലുകൾ നീക്കം ചെയ്യുന്നതിനുള്ള സർജറിക്കായി പോകുമ്പോൾ അദ്ദേഹത്തിന് മറ്റ് ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നില്ല. സർജറി കഴിഞ്ഞ് തൊട്ടടുത്ത ദിവസം ഡിസ്ചാർജ്ജ് ചെയ്യാമെന്നായിരുന്നു പറഞ്ഞത്. എന്നാൽ സർജറി ആരംഭിച്ച് 30 മിനിറ്റുനിള്ളിൽ അദ്ദേഹത്തെ ഓപ്പറേഷൻ തിയറ്ററിൽ നിന്ന് തിരിച്ചുകൊണ്ടുവന്നു. ഓക്സിജൻ സിലിണ്ടറിന്‍റെ സഹായത്തോടെയാണ് കൊണ്ടുവന്നത്. നേരെ ഐസിയുവിൽ പ്രവേശിപ്പിച്ചു. പിന്നീട് മൂന്നരമാസത്തിലധികം ആശുപത്രിയിൽ ചികിത്സയിൽ തന്നെയായിരുന്നു' അഡ്വ. അനൂപ് പറഞ്ഞു.

അനില്‍കുമാറിന്‍റെ ഒരു വൃക്ക പൂർണ്ണമായും തകരാറിലായെന്നും നിലവിൽ ഒരു വൃക്ക മാത്രമാണ് പ്രവർത്തിക്കുന്നതെന്നും അഭിഭാഷകൻ പറയുന്നു.

ആശുപത്രിക്കും ഡോക്ടർക്കുമെതിരെ നഷ്ടപരിഹാരം ആവശ്യപ്പെട്ട് രോഗി സമർപ്പിച്ച ഹർജിയിൽ മെഡിക്കൽ അശ്രദ്ധയാണ് അവസ്ഥയ്ക്ക് കാരണമെന്ന് കണ്ടെത്തിയ തിരുവനന്തപുരം സബ് കോടതി 20,40,000 രൂപ നഷ്ടപരിഹാരം നൽകാൻ വിധിച്ചിരുന്നു.

Also Read : സ്വന്തം വീട്ടിൽ നിന്നും കാമുകിയുടെ വീട്ടിലേക്ക് തുരങ്കപാത; രഹസ്യബന്ധം പിടികൂടി യുവതിയുടെ ഭർത്താവ്

11 വർഷം എടുത്താണ് കീഴ്ക്കോടതിയിൽ കേസ് നടന്നതെന്നും എന്നാൽ വിധിക്കെതിരായ ഹർജി ഹൈക്കോടതിയിലെത്തിയപ്പോൾ ആറുമാസത്തിനുള്ളിൽ തന്നെ തീർപ്പ് ലഭിച്ചെന്നും അഭിഭാഷകൻ ചൂണ്ടിക്കാട്ടി. കേസ് ജയിച്ചിട്ടും നഷ്ടപരിഹാരം വൈകുന്ന അവസ്ഥയിലാണ് കുടുംബമെന്നും അദ്ദേഹം പറയുന്നു.

പിആര്‍എസ് ആശുപത്രിയില്‍ സമയം മലയാളം ബന്ധപ്പെട്ടിരുന്നെങ്കിലും അവരുടെ പ്രതികരണം ലഭിച്ചില്ല.

നെയ്യാറ്റിൻകര സംഭവത്തിൽ പ്രതികരണവുമായി ജോയ് മാത്യു

 

Let's block ads! (Why?)

ml text/html https://malayalam.samayam.com/latest-news/kerala-news/thiruvananthapuram-private-hospital-asked-to-compensate-for-medical-negligence-kerala-high-court/articleshow/80042594.cms

Back