Indian News

കോവിഡ് രോഗിയുടെ തലയിൽ പുഴുവരിച്ച സംഭവം​: അച്ചടക്ക ...

Source: , Posted On:   21 March 2021

കോവിഡ് രോഗിയുടെ തലയിൽ പുഴുവരിച്ച സംഭവം​: അച്ചടക്ക നടപടി ഉടൻ പൂർത്തിയാക്കാൻ നിർദേശം | 

തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് നെ​ഗ​റ്റി​വാ​യ​ശേ​ഷം മെ​ഡി​ക്ക​ൽ കോ​ള​ജ്​ ആ​ശു​പ​ത്രി​യി​ൽ​നി​ന്ന്​ വി​ട്ട​യ​ച്ച രോ​ഗി​യു​ടെ ത​ല​യി​ൽ പു​ഴു​വ​രി​ച്ച സം​ഭ​വ​ത്തി​ൽ ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​ർ​ക്കെ​തി​രാ​യ ന​ട​പ​ടി ഉ​ട​ൻ പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്ന്​ സം​സ്ഥാ​ന മ​നു​ഷ്യാ​വ​കാ​ശ ക​മീ​ഷ​ൻ നി​ർ​​ദേ​ശി​ച്ചു.

തി​രു​വ​ന​ന്ത​പു​രം മ​ണി​ക​ണ്ഠേ​ശ്വ​രം സ്വ​ദേ​ശി ആ​ർ. അ​നി​ൽ​കു​മാ​റി​െൻറ ത​ല​യു​ടെ പി​റ​കി​ൽ മു​റി​വ് പ​ഴു​ത്ത് പു​ഴു​വ​രി​ച്ച നി​ല​യി​ൽ ക​െ​ണ്ട​ത്തി​യ സം​ഭ​വ​ത്തി​ലാ​ണ്​ ഡോ​ക്​​ട​ർ, ന​ഴ്​​സു​മാ​ർ ഉ​ൾ​പ്പെ​ടെ ജീ​വ​ന​ക്കാ​രു​ടെ പേ​രി​ലു​ള്ള അ​ച്ച​ട​ക്ക ന​ട​പ​ടി​ക​ൾ ഉ​ട​ൻ പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്ന്​ നി​ർ​ദേ​ശം നൽകിയത്​.

മെ​ഡി​ക്ക​ൽ വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​ർ​ക്കാ​ണ് ക​മീ​ഷ​ൻ അ​ധ്യ​ക്ഷ​ൻ ജ​സ്​​റ്റി​സ്​ ആ​ൻ​റ​ണി ഡൊ​മി​നി​ക് ഉ​ത്ത​ര​വ് ന​ൽ​കി​യ​ത്. രോ​ഗി​യു​ടെ ഭാ​ര്യ മ​ണി​ക​ണ്ഠേ​ശ്വ​രം സ്വ​ദേ​ശി​നി എ​സ്. അ​നി​ത​കു​മാ​രി സ​മ​ർ​പ്പി​ച്ച പ​രാ​തി​യി​ലാ​ണ് ഉ​ത്ത​ര​വ്.

 

Back